Skip to main content

കാൻസർ ചികിത്സയിൽ ആയുർവേദത്തിന്റെ സാധ്യതകൾ: ശാസ്ത്ര സെമിനാർ വെള്ളിയാഴ്ച

 

കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി കാൻസർ ചികിത്സയിൽ ആയുർവേദ സാധ്യതകളെ കുറിച്ചുള്ള ശാസ്ത്ര സെമിനാർ ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ ഒൻപതിന് കണ്ണൂർ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ നടക്കും. ആദ്യ സെഷനിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്, എം എൽ എമാരായ കെ.കെ. ശൈലജ ടീച്ചർ, കെ.വി സുമേഷ് എന്നിവർ പ്രഭാഷണം നടത്തും. ഡോ.സദാനന്ദ് പ്രഭാകർ സർദേശ് മുഖ്, ഡോ.ചന്ദ്ര ഭാസ് നാരായണ, ഡോ. ബി സതീഷ് ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കാൻസർ ചികിത്സയിൽ ആയുർവേദത്തിലെ തനത് ഔഷധങ്ങളുടെ സാധ്യത തിരിച്ചറിയാനും അത് മുഖ്യധാരാ ചികിത്സയിൽ ഉൾച്ചേർത്തുകൊണ്ട് സമഗ്രമായ ആരോഗ്യ നയം രൂപീകരിക്കാനുമുള്ള വേദിയാവും ശാസ്ത്ര സെമിനാർ. ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്യാട് ഉദ്ഘാടനം ചെയ്യുന്ന അന്തരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആയുർവേദ ഗവേഷണങ്ങൾക്ക് കേന്ദ്രം വേദിയാവും.

date