Skip to main content
താവക്കര ക്യാമ്പസിൽ പി.എം.ഉഷ പദ്ധതി നിർമ്മാണ പ്രവൃത്തികൾ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്തു 

താവക്കര ക്യാമ്പസിൽ പി.എം.ഉഷ പദ്ധതി നിർമ്മാണ പ്രവൃത്തികൾ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്തു 

 

കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസിൽ പി.എം.ഉഷ പദ്ധതി നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹ്യനീതി സങ്കല്പങ്ങൾ അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നിലവാരത്തിൽ ഏറെ മുന്നിലാണെന്നും ഗവേഷണ  മേഖലയിൽ കേരളത്തെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2025-26 വർഷത്തെ പി.എം.ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 

ഡോ.വി.ശിവദാസൻ എം.പി.അധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.കെ.സാജു, വാർഡ് കൗൺസിലർ അഡ്വ.ലിഷ ദീപക് , സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ,ഡോ. കെ.പി.അനീഷ്കുമാർ, കെ.വി.പ്രമോദ് കുമാർ, ഡോ. എം സുകുമാരൻ, എൻ.സുകന്യ, ഡോ. എ .അശോകൻ, രജിസ്ട്രാർ പ്രൊഫ. ഡോ.ജോബി.കെ.ജോസ് , യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നന്ദജ് ബാബു എന്നിവർ പങ്കെടുത്തു. 

date