ജില്ലാതല അറിയിപ്പുകള്‍
ഏകദിന ശില്‍പശാല
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഡിറ്റിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ ക്ലീന്‍ ഡെസ്റ്റിനേഷന്‍ വളണ്ടിയേഴ്‌സിനായി ഫെബ്രുവരി 20 ന് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കെടിഡിസി ലൂം ലാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന പരിപാടി രാവിലെ പത്ത് മണിക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഹെല്‍ത്തി കേരളം ക്യാമ്പയിന്‍ ഉദ്ഘാടനം 22 ന്
അഴീക്കോട് നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഹെല്‍ത്തി കേരളം ക്യാമ്പയിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജില്‍ നടക്കും. കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. അന്നേദിവസം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് റീനല്‍ ഫംഗ്ഷന്‍ ടെസ്റ്റ് സൗജന്യമായി ചെയ്തുനല്‍കും.
ടെണ്ടര്‍ ക്ഷണിച്ചു
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ആവശ്യത്തിന് ടാക്സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ലഭിക്കണം.
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മേലെചൊവ്വ, രാജലക്ഷ്മി, ധര്‍മസമാജം, ബിഷപ്പ് ഹൗസ്, ജയശ്രീ പമ്പ്, ഇന്‍കം ടാക്സ്, ബിപിഎല്‍ ടവര്‍ ഭാഗങ്ങളില്‍ ഫെബ്രുവരി 20 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- Log in to post comments