Skip to main content
നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജ് അക്കാദമിക് ബ്ലോക്ക് കെട്ടിടം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജ് അക്കാദമിക് ബ്ലോക്ക് കെട്ടിടം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

 

നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് ഐ.എച്ച്.ആര്‍.ഡി കോളേജിന്റെ അക്കാദമിക് ബ്ലോക്ക് കെട്ടിടോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു നിര്‍വഹിച്ചു. പഠനത്തോടൊപ്പമുള്ള ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, കണക്ട് കരിയര്‍ ടു ക്യാമ്പസ് എന്നീ പദ്ധതികളിലൂടെ മികച്ച തൊഴിലവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കായികരംഗത്ത് വിവിധ നേട്ടങ്ങള്‍ കൈവരിച്ചവരെ മന്ത്രി ആദരിച്ചു.

97.5 ലക്ഷം രൂപ ചെലവില്‍ 397.23 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് ക്ലാസ് മുറികളും ഒരു സ്റ്റെയര്‍ റൂമും അടങ്ങുന്നതാണ് കെട്ടിടം. 

എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എ.ടി.കെ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ ഗീത, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹന്‍, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.വി ഷിമ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു പ്രകാശന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി.പി അനന്തു, പിടിഎ വൈസ് പ്രസിഡന്റ് പി രാമചന്ദ്രന്‍, കോളേജ് വികസന സമിതി അംഗം സി.വി കുഞ്ഞിരാമന്‍, കോളേജ് പ്രിന്‍സിപ്പല്‍ ജയ്സണ്‍ ഡി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

date