Skip to main content

ജില്ലാതല അറിയിപ്പുകള്‍-

 

കോഴികുഞ്ഞുങ്ങൾ വില്‍പനയ്ക്ക്

മുണ്ടയാട് മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 22 രൂപ നിരക്കില്‍ ഇനം തിരിക്കാത്ത കോഴിക്കുഞ്ഞുങ്ങളെ ഫെബ്രുവരി 24 മുതല്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ 0497-2721168 നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യണം.

വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച് ടി ടച്ചിംഗ് ക്ലിയറന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ ഓണപ്പറമ്പ്, അഴീക്കോടന്‍ മുക്ക്, ഡെന്റല്‍, നീരൊഴുക്കും ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഫെബ്രുവരി 20 ന് രാവിലെ ഒന്‍പത് മണി മുതല്‍ രാവിലെ 11 മണിവരെയും പനങ്കാവ്, പനങ്കാവ് കുളം, സൂര്യ ആര്‍ക്കേഡ്, പുതിയതെരു മാര്‍ക്കറ്റ്, ടെന്‍കോ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയും വൈദ്യുതി മുടങ്ങും.

date