Post Category
എകെഎഎസ് ജിവിസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ:ഹയർസെക്കഡറി സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് ഗ്രൗണ്ട് നവീകരണം.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയർ ഋതുപർണ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ സരിൻ ശശി, വൈസ് ചെയർമാൻ പി ശ്യാമള, ടി വി ഷീബ, എം രാമകൃഷ്ണൻ, ശശി വട്ടക്കൊവ്വൽ, കെ ശശീന്ദ്രൻ, സജിന പ്രിയേഷ്, ടി ടി സുചിത്ര, സി കെ ബിന്ദു, എ പി വിനോദ് കുമാർ, ടി എ സുരേഷ്, ടി അഷറഫ്, സിദ്ധ ഫൈസൽ, കെ പി താഹിറ എന്നിവർ സംസാരിച്ചു.
date
- Log in to post comments