Skip to main content

ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ:വിജയികളെ പ്രഖ്യാപിച്ചു

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഫോട്ടോഗ്രാഫിറീൽസ് മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ പരിസ്ഥിതി പുന:സ്ഥാപന മേഖലയിൽ ഹരിതകേരളം മിഷന്റെ വിവിധ ഇടപെടലുകളെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. പ്രശസ്ത ഛായാഗ്രാഹകൻ കെ.ജി. ജയൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

10,000 രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനത്തിന് 7,500 രൂപയും സർട്ടിഫിക്കറ്റുംമൂന്നാം സമ്മാനത്തിന് 5,000 രൂപയും സർട്ടിഫിക്കറ്റുംപ്രോത്സാഹന സമ്മാനത്തിന് 2500 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ഫോട്ടോഗ്രാഫി മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ 160 ചിത്രങ്ങളിൽ നിന്നാണ് മികച്ചവ കണ്ടെത്തിയത്. മത്സരത്തിൽ ആന്റണി വി.ഡി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.ബി. വിജയൻ രണ്ടാം സ്ഥാനവുംപ്രമോദ് മൂന്നാം സ്ഥാനവും നേടി. അരവിന്ദൻ മണലിസുനിൽ കുഴൂർ എന്നിവർ പ്രത്സാഹന സമ്മാനത്തിന് അർഹരായി. പ്രകൃതി സംരക്ഷണത്തിന്റെ നേർക്കാഴ്ചകൾ ഒപ്പിയെടുത്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. റീൽസ് മത്സരത്തിൽ അവസാന ഘട്ടത്തിലെത്തിയ 20 റീൽസുകളിൽ നിന്ന് നാസർ എടപ്പാൾ പ്രോത്സാഹന സമ്മാനത്തിന് അർഹനായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി23ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ വേദിയിൽ വിതരണം ചെയ്യും.

പി.എൻ.എക്സ്. 778/2026

date