Skip to main content

നോർക്ക-കെൽ സൗജന്യ നൈപുണ്യ പരിശീലനം: ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം

വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലെ (റസിഡൻഷ്യൽ) ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്നീഷ്യൻ (ട്രാൻസ്‌ഫോർമർമോട്ടോർ,ആൾട്ടർനേറ്റർകൺട്രോൾ പാനൽ &വി.എഫ്.ഡി) കോഴ്‌സിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ നോർക്ക റൂട്ട്‌സൂം കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും  (കെൽ) സംയുക്തമായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. വയർമാൻ ലൈസൻസ് ഉളളവർക്കോ ഡിപ്ലോമ/ഐടിഐ/ കെ.ജി.സി.ഇ വിദ്യാഭ്യാസ യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് www.norkaroots.kerala.gov.in സന്ദർശിച്ച് ഫെബ്രുവരി 25 നകം അപേക്ഷ നൽകാം. വയർമാൻ ലൈസൻസ് ഉളളവർക്ക് പ്രവൃത്തി പരിചയം അനിവാര്യമല്ല.

ഷോർട്ട്‌ലിസ്റ്റ്‌ ചെയ്യുന്ന അപേക്ഷകരിൽ നിന്നും  അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കെല്ലിന്റെ എറണാകുളം തൃപ്പുണിത്തുറയിലുള്ള മാമല യൂണിറ്റിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സ് ഫീസ്താമസംഭക്ഷണം എന്നിവയുടെ ചെലവുകൾ നോർക്ക റൂട്ട്‌സ് വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2770531, 539, 566. ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നുംമിസ്സ്ഡ് കോൾ സർവ്വീസ്) .

പി.എൻ.എക്സ്. 785/2026

date