Skip to main content

പൊളളലേറ്റ ധനീഷ് രവിയെ തുടർചികിത്സയ്ക്കായി മലേഷ്യയിൽ നിന്നും ഇന്ന് തിരുവനന്തപുരത്തെത്തിക്കും. തുടർചികിത്സ മെഡിക്കൽ കോളേജിൽ

 

പൊളളലേറ്റതിനെതുടർന്ന് കഴിഞ്ഞ ഡിസംബർ മുതൽ മലേഷ്യയിൽ  ചികിത്സയിൽ തുടരുന്ന ധനീഷ് രവിയെ (31) ഇന്ന് ക്വാലാലംപൂരിൽ നിന്നും നോർക്ക റൂട്ട്‌സ് ഇടപെടലിൽ തിരുവനന്തപുരത്തെത്തിക്കും. എയർ ഏഷ്യാ വിമാനത്തിൽ അർദ്ധരാത്രിയോടെ (11.50 PM) എത്തുന്ന ധനീഷ് രവിയെ തുടർ ചികിത്സകൾക്കായി തിരുവനനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. 53 ശതമാനത്തിലേറെ പൊളളലേറ്റ ധനീഷ് രവി കഴിഞ്ഞ ഡിസംബർ മുതൽ ക്വാലാലംപൂരിലെ യൂണിവേഴ്‌സിറ്റി മലയ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ (54) ഇക്കഴിഞ്ഞ മെയ് 23 ന് നോർക്ക റൂട്ട്‌സിന്റെയും ലോക കേരള സഭയുടേയും ഇടപെടലിൽ കൊച്ചിയിലെത്തിച്ചിരുന്നു.

പി.എൻ.എക്സ്. 786/2026

date