Post Category
തൊഴില്‍ തീരം - മധ്യമേഖലാ തൊഴില്‍മേള ഇന്ന്
ഫിഷറീസ് വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ഉദ്യോഗസ്ഥികൾക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ ഇന്ന് (ഫെബ്രുവരി 21)നടക്കുന്ന മേളയില്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ രാവിലെ 9 ന് ആരംഭിക്കും.
date
- Log in to post comments