Post Category
ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ്റെ ( സ്വീപ്) ഭാഗമായി കൊച്ചി രക്ഷ സ്പെഷ്യൽ സ്കൂളിൽ 'ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ്' സംഘടിപ്പിച്ചു.
എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട ജനങ്ങളുടെ പൂർണ്ണപങ്കാളിത്തമാണ് ജനാധിപത്യ പ്രക്രിയയുടെ ശക്തി എന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികൾക്കായി മോക്ക് പോൾ സംഘടിപ്പിക്കുകയും, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള ബോധവത്കരണം നൽകുകയും ചെയ്തു.
സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹർട്ടിസ്, സെക്രട്ടറി അനില നിനാൻ, പ്രിൻസിപ്പൽ ഷിർലി, പ്രോജക്ട് കോഓഡിനേറ്റർ എലിസബത്ത് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments