Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

വലിയന്നൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

വലിയന്നൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മതുക്കോത്ത് ചേലോറ സോണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, കെ സുധാകരന്‍ എം പി, ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ എന്നിവര്‍ പങ്കെടുക്കും.  

ബ്രെയില്‍ സാക്ഷരത പദ്ധതി ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കുള്ള ബ്രെയില്‍ സാക്ഷരത പദ്ധതിയുടെയും ബ്രെയില്‍ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

എച്ച് ഐ എഫ് എഫ് മീഡിയ പാസ് രജിസ്ട്രേഷന്‍

തളിപ്പറമ്പ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ മീഡിയ പാസിനായി മാധ്യമപ്രവര്‍ത്തകര്‍ https://registration.iffk.in/ ലിങ്ക് വഴി വെബ്സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യണം. മുമ്പ് എപ്പോഴെങ്കിലും ഐ.എഫ്.എഫ്.കെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ഇ മെയില്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം എന്തെങ്കിലും അപ്ഡേറ്റുകള്‍ വരുത്താം. പാസ് വേഡ് ഓര്‍മയില്ലെങ്കില്‍ ഫോര്‍ഗോട്ട് പാസ് വേഡില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത ഇ മെയിലിലേക്ക് പുതിയ പാസ് വേഡ് ലഭിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ രജിസ്റ്റര്‍ നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, മൊബൈല്‍, ഇ മെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയ ശേഷം ഫോട്ടോ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ശേഷം മീഡിയ ഹൗസിന്റെ പേര്, പേര്, രജിസ്റ്റര്‍ ചെയ്ത ഇ മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ ലിസ്റ്റാക്കി iffk.festival@gmail.com എന്ന മെയിലില്‍ അയക്കണം.

നിയുക്തി 2026 മെഗാ തൊഴില്‍ മേള

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തില്‍ ഫെബ്രുവരി 21 ന് തലശ്ശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജില്‍ നിയുക്തി 2026 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ 9.30 ന് തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ മേള ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ ടി.വി റാഷിദ ടീച്ചര്‍ അധ്യക്ഷയാകും. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 500ലേറെ ഒഴിവുകളുമായി 30 ലധികം പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ വിവിധ യോഗ്യതയുള്ള 18 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0497 2700831

അഡ്മിഷന്‍ ആരംഭിച്ചു

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (ഏവിയേഷന്‍), ഇന്റര്‍ നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, എ.സി മെക്കാനിക്ക് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8921512459

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള പാട്യം-ചെറുവാഞ്ചേരി ഡേ കെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള ടെമ്പോ ട്രാവലര്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.എച്ച്.പിയുടെ ഓഫീസില്‍ ലഭിക്കും.

date