Skip to main content

പാലിയേറ്റീവ് കെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ ആറ്)

ആയുഷ് ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ജില്ലയിലെ 'ജനനി' വന്ധ്യതാ നിവാരണ പദ്ധതി ചികിത്‌സയിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും സംഗമവും ഇന്ന് (ഡിസംബര്‍ ആറ്) നടക്കും. കിഴക്കേക്കോട്ട പട്ടം താണുപിള്ള സ്മാരക ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും. 

പി.എന്‍.എക്‌സ്.5207/17

date