അക്ഷയ സംരംഭകരാകാന്‍ അവസരം
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി, കണ്ണൂര്‍ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ ആറും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക് രണ്ടും ലൊക്കേഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകമാണ്) ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി - വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ, 750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ ല്‍ സമര്‍പ്പിക്കണം. എല്‍ ബി എസ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471 2560311, 312, വാട്‌സ് ആപ്പ്; 9400923669 ഇ-മെയില്‍: lbscentre@gmail.com
തൊഴില്‍ തീരം ഉത്തരമേഖലാ തൊഴില്‍മേള ശനിയാഴ്ച
ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടത്തുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഫെബ്രുവരി 21 ന് നടക്കുന്ന ഉത്തരമേഖലാ തൊഴില്‍മേള മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. പതിനായിരത്തിലധികം ഒഴിവുകളുള്ള മേളയില്‍ നൂറിലധികം തൊഴില്‍ ദാതാക്കള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പങ്കെടുക്കും. തൊഴില്‍തീരം പദ്ധതിക്കായി തയ്യാറാക്കിയിരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംസ്ഥാനത്തൊട്ടാകെ ഇതുവരെ 42000 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- Log in to post comments