വേറിട്ട കാഴ്ചകളുമായി ‘ദ സബാൾട്ടേൺ വോയ്സ്' പ്രദർശനം
*ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിൽ
ഋത്വിക് ഘട്ടക്കിന് ആദരം*
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിന്ന് ഋത്വിക് ഘട്ടക് കണ്ട കാഴ്ചകൾ ഒരു കാലത്തിനും മായ്ക്കാനാവാതെ അവ കറുപ്പിലും വെളുപ്പിലും തുടിച്ചുനിൽക്കുന്നു. മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്ലിൻ്റെ ഭാഗമായാണ് ഋത്വിക് ഘട്ടക്കിന്റെ മനോഹരമായ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത്. ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് വകുപ്പുമായി സഹകരിച്ചാണ് ചലച്ചിത്ര അക്കാദമി ‘ദ സബാൾട്ടേൺ വോയ്സ്' പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
മേഘേ ധാക്കാ താരേ സിനിമയിലെ സുപ്രിയ ചൗധരിയുടെയും അനിൽ ചാറ്റർജിയുടെയും വിവിധ ഭാവങ്ങൾ, അവസാന ചിത്രമായ ജുക്തി താക്കോ, ആർ ഗാപ്പോ എന്ന സിനിമയിൽ ഘട്ടക്കായി തന്നെ വേഷമിട്ട ചിത്രവും അപൂർവമായ കാഴ്ചാനുഭവം നൽകും. ഋതിക് ഘട്ടക്കിൻ്റെ പല പ്രായത്തിലും ഭാവത്തിലും ഷൂട്ടിങ് ഇടവേളകളിലെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
തളിപ്പറമ്പ് ഹാപ്പിനെസ് സ്‌ക്വയറിൽ ഘട്ടക്കിന്റെ വ്യക്തി–ചലച്ചിത്ര ജീവിതങ്ങൾ അനാവരണം ചെയ്യുന്ന നൂറോളം ചിത്രങ്ങൾ കോർത്തിണക്കിയ
പ്രദർശനം ചലച്ചിത്ര നിരൂപകൻ പി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ഫെസ്റ്റിവൽ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഷെറി ഗോവിന്ദൻ സംസാരിച്ചു.
പ്രദർശനം ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.
- Log in to post comments