ജില്ലാതല അറിയിപ്പുകള്
അസിസ്റ്റന്റ് സര്ജന് നിയമനം
കുന്നോത്ത് പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്ജന് തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25നകം phckunnothparamba@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍: 04902313266, 9895639679
ലാബ് ടെക്നീഷ്യന് നിയമനം
കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം അംഗീകൃത ലാബ് ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടി കോഴ്സ് പാസായ 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706462
ഗതാഗത നിയന്ത്രണം
നാറാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടാമ്പള്ളി- വേണ്ടോട്ട് -വള്ളുവന് കടവ് റോഡില്‍ പാറക്കല്‍ പാലം പൊളിച്ചു നീക്കുന്നതിനാല്‍ ഫെബ്രുവരി 24 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന് മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ മുറിച്ചിട്ട തേക്ക് തടികള്‍ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 2.30 ന് കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനിലുള്ള മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സില്‍ ലേലം ചെയ്യും.
- Log in to post comments