Skip to main content

എസ് ഐ ആര്‍ 2026; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ ആകെ 21,60,497 വോട്ടര്‍മാര്‍

 

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ 2026 ന്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അന്തിമ വോട്ടര്‍ പട്ടിക കൈമാറി. ജില്ലാ കലക്ടറും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും വോട്ടര്‍ പട്ടിക ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്. 

ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 21,60,497  (ഇരുപത്തിയൊന്ന് ലക്ഷത്തി അറുപത്തിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിയേഴ്) വോട്ടര്‍മാര്‍ നിലവിലുണ്ട്. 

കേരള നിയമസഭയിലേക്കുള്ള 2026 ലെ പൊതു തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി വരെ പൊതു ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കും.

date