Skip to main content

കാക്കയങ്ങാട് -!ഓടന്തോട് റോഡ് നവീകരണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കാക്കയങ്ങാട് -  ഓടന്തോട് റോഡ് നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാക്കയങ്ങാട് ടൗണിൽ നടന്ന പരിപാടിയിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. 

നവ കേരള സദസിന്റെ ഭാഗമായി 5.75 കോടി രൂപയാണ് പ്രവൃത്തിക്കായി അനുവദിച്ചത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി  പങ്കെടുത്തു. അസിസ്റ്റന്റ് എഞ്ചിനീർ രേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ, പഞ്ചായത്ത് അംഗങ്ങളായ എം വിനീത, ജോസ് വടക്കേക്കര, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date