Skip to main content
cleaning

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

 

കൊച്ചി: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ചെല്ലാനം മേഖലയില്‍ 9 ടാങ്കറുകളാണ് ഇന്ന് (ഡിസംബര്‍ 5) സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് പൂര്‍ത്തിയാക്കിയത്. 60 ഓളം വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നാളെ (ഡിസംബര്‍ 6) വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ 12 ടാങ്കറുകള്‍ മാലിന്യം നീക്കം ചെയ്യും. വിവിധ വാര്‍ഡുകളിലായി 300 വീടുകളില്‍ ശുചിത്വ മിഷന്‍ ടീം സന്ദര്‍ശനം നടത്തി. 20 വീടുകളില്‍ ശുചിമുറികള്‍ അറ്റകുറ്റപ്പണി നടത്തി. 

date