ജില്ലാതല അറിയിപ്പുകള്‍
കെ.എസ്.ആര്‍.ടി.സി പുക പരിശോധന കേന്ദ്രം ഉദ്ഘാടനം 26ന്
കെ.എസ്.ആര്‍.ടി.സി മലബാര്‍ മേഖലയില്‍ ആദ്യമായി ആരംഭിക്കുന്ന വാഹന പുക പരിശോധന കേന്ദ്രം ഫെബ്രുവരി 26 ന് രാവിലെ പത്തുമണിക്ക് ടി.ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ ഡിപ്പോയില്‍ നടക്കുന്ന പരിപാടിയില്‍ പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. സരിന്‍ ശശി അധ്യക്ഷനാകും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ കഴിഞ്ഞ് ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in ല്‍ ലഭിക്കും.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള, കേരള പി.എസ്.സി. അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2305890
അഡ്മിഷന്‍ ആരംഭിച്ചു
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റോടെ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍), ഇന്റര്‍ നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എ.സി മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8921512459
ഗതാഗത നിയന്ത്രണം
പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുറുവേരി അമ്പലം അറിയില്‍ കരിയാപ്പ് ബംഗ്ലാവ് കുരിശ്ശ് മുക്ക് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പത്തുദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments