Skip to main content

പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം 25ന്

 
പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഫെബ്രുവരി 25ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യം-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 12 കോടി രൂപ നബാര്‍ഡ് ഫണ്ടിലാണ് കെട്ടിടം നിര്‍മ്മിച്ചത്. പെരിങ്ങോം-വയക്കര, ചെറുപുഴ, കങ്കോല്‍-ആലപ്പടമ്പ, എരമം-കുറ്റൂര്‍, കടന്നപ്പളി-പാണപുഴ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന മലയോര മേഖലയിലെ ആതുരാലയമാണിത്. 
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടമാകുന്നതോടെ ചികിത്സാ സൗകര്യങ്ങളിലും വന്‍ മുന്നേറ്റം കുറിക്കാനാകും. 1976 ല്‍ ജിആര്‍ഡി ആയി പ്രവര്‍ത്തനം ആരംഭിച്ച  പെരിങ്ങോം ആശുപത്രി 2008 ല്‍ സി എച്ച് സി ആയും 2011 മല്‍ താലൂക്ക് ആശുപത്രിയായും ഉയര്‍ത്തി. നിലവില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ഉതകുന്ന വിധത്തിലാണ് താലൂക്ക് ആശുപത്രി കെട്ടിടം സജ്ജമാകുന്നത്.

ബേസ്മെന്റും ഗ്രൗണ്ട് ഫ്‌ലോറും ഉള്‍പ്പെടുന്ന ഈ കെട്ടിടത്തില്‍ ജനറല്‍ ഒ പി, പീഡിയാട്രിക് ഒ പി, ഗൈനക് ഒ പി, ദന്തല്‍ ഒപി, കാഷ്വാലിറ്റി, ഒപ്‌റ്റോമെട്രിസ്റ്റ് റൂം, ഫാര്‍മസി, ലാബ്, തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ദിവസേന നാനൂറോളം പേര്‍ ഒ.പി ചികിത്സ തേടുന്ന ആശുപത്രിക്കായി പുതിയ കെട്ടിടം വരുന്നതോടെ മുഖച്ഛായ മാറും.

date