കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ വിവിധ ബ്ലോക്കുകളിലായി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഏകോപനത്തിനായി ബ്ലോക്ക് കോഓഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കാലാവധി ഒരു വർഷം. പ്രതിമാസ വേതനം 20,000 രൂപ. വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ് സ്റ്റോക്ക്) പാസായവർക്കും കുടുംബശ്രീ അംഗങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും അല്ലെങ്കിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷാ ഫോമുകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. അവസാന തീയതി മാർച്ച് ഏഴ് വൈകിട്ട് 5 വരെ.
അപേക്ഷയോടൊപ്പം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എറണാകുളം' എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സി.ഡി.എസിന്റെ സാക്ഷ്യപത്രവും അപേക്ഷിക്കാം. അപേക്ഷ കവറിന് പുറത്ത് 'കുടുംബശ്രീ ബി.സി-2 ഒഴിവിലേക്കുള്ള അപേക്ഷ' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. വിലാസം: ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, എറണാകുളം ജില്ല, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, പിൻ- 682030. കൂടുതൽ വിവരങ്ങൾക്ക്: 0484 2926787.
- Log in to post comments