വൈപ്പിൻ ബീച്ച് കൊറിഡോർ വികസന പദ്ധതി: നിർമാണോദ്ഘാടനം 25 ന്
വൈപ്പിൻകരയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ മുഖച്ഛായ നൽകുന്ന 'വൈപ്പിൻ ബീച്ച് കോറിഡോർ' വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 25 ) നടക്കും. ചെറായി ബീച്ച് ഓപ്പൺ സ്റ്റേജിൽ വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 2.97 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറായി, കുഴുപ്പിള്ളി, മുനമ്പം എന്നീ ബീച്ചുകളുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജി പ്രിയങ്ക, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, കെൽ റിട്ട എം.ഡി കേണൽ ഷാജി എം വർഗ്ഗീസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. കെ. ജോഷി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കെ. ജയൻ, ലിജി തദേവൂസ് ,ജോബി വർഗീസ്,
ആശ പൗലോസ്,കെ. എ. സജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. എസ്
നിബിൻ,അനിത തോമസ്,വാർഡ് മെമ്പർമാരായ അശ്വതി ബിനോയ്, കുഞ്ഞുമോൻ അഗസ്റ്റിൻ, ജലജ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ ,ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments