Skip to main content

മൃഗക്ഷേമ ബോധവൽക്കരണ സെമിനാർ നടത്തി

എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് ആൽബർട്ട്സ് കോളേജ് സുവോളജി വകുപ്പിൻ്റെ സഹകരണത്തോടെ മൃഗക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സെൻറ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാദർ ആൻറണി തോപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. 

 ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവർത്തകനുള്ള അവാർഡ് മുകേഷ് ജെയ്നിന് നൽകി ആദരിച്ചു. പട്ടങ്ങൾ പൊട്ടി അതിൻ്റെ ദ്രവിക്കാത്ത നൈലോൺ നൂലുകളിൽ കുടുങ്ങിക്കിടന്ന ആറായിരത്തോളം പറവകളുടെ രക്ഷകനാണ് മുകേഷ് ജെയിൻ.

അരുമ മൃഗപരിപാലനത്തിൽ മൃഗക്ഷേമത്തിന്റെ പങ്ക്, മൃഗക്ഷേമത്തിനായി ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങൾ, 

 മൃഗക്ഷേമം-മനുഷ്യ പരിണാമത്തിന്റെ കണ്ണാടി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു.

 വിദ്യാർത്ഥികൾക്ക് പുറമെ മൃഗക്ഷേമ-മൃഗാവകാശ പ്രവർത്തകരും അരുമ മൃഗ പരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ളവരും പരിപാടിയിൽ പങ്കെടുത്തു.

date