Skip to main content

താത്ക്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു

 

 

മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഡെന്റൽ ഡോക്ടർ (അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി. ഡി.എസ് സർട്ടിഫിക്കറ്റും കെ. ഡി. സി രജിസ്ട്രേഷനും ), ഫാർമസിസ്റ്റ് ( ഡി. എം. ഇ അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവരും, ഇ -ഹെൽത്ത് ഡാറ്റ എൻട്രി ഓപ്പറേറ്റർ( കമ്പ്യൂട്ടർ അധിഷ്ഠിത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർ ) എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മുല്ലശ്ശേരിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 

 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് രണ്ട് വൈകിട്ട് 4 മണി വരെ. ഫോൺ -0487 2261840.

date