Skip to main content

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം; 26ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസുകളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് രാവിലെ 10ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊല്ലം ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ എം നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍ ഓണ്‍ലൈനായി പങ്കെടുക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാതിഥിയാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എം നൗഷാദ്, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, മേഖല ഫയര്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍മാരായ എന്‍ രാമകുമാര്‍, വി സി വിശ്വനാഥ്, ജോയിന്റ് ആര്‍ ടി ഒ ശരത് ചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ, ഡിവിഷന്‍ കൗണ്‍സിലര്‍ ടി ഷൈനി തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനാപുരം ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ രാജഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് വേണുഗോപാല്‍, വി എഫ് പി സി കെ ചെയര്‍പേഴ്‌സണ്‍ ബെന്നി കക്കാട്, പത്തനാപുരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ ബിജു കെ മാത്യു, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍ ചെയര്‍പേഴ്‌സണ്‍ എ ആര്‍ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം ബിജു, വി എം മഞ്ജു, ഷീജ ഷാനവാസ്, ജെയിംസ് അലക്‌സാണ്ടര്‍, എസ് ശുഭാ കുമാരി, ഷേര്‍ളി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശശികല മോഹന്‍, മുന്‍ പ്രസിഡന്റ് വിഎസ് കലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. മീര ആര്‍ നായര്‍, വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂര്യനാഥ്, തലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി ബിന്ദു, ആര്‍ രാജേഷ്, വി രഞ്ജിനി, വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഹന റാഫി, ജി കെ അഞ്ജന, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date