Skip to main content

ജില്ലാതല പട്ടയ വിതരണമേള  26ന്; 600 ഓളം പട്ടയങ്ങൾ വിതരണം ചെയ്യും

കാസർകോട് ജില്ലാതല പട്ടയ വിതരണ മേള 26ന്രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 600 ഓളം പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും. ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ കളക്ടറും റവന്യു ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മേളയിൽ പങ്കെടുക്കും. 26ന് തൃശ്ശൂരിൽ നടക്കുന്ന  സംസ്ഥാനതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് കാസർഗോഡ് ജില്ലാതല പട്ടയ മേളയും  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും.

date