Skip to main content

പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍; ഉദ്ഘാടനം 25ന്

പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് പത്തനാപുരം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം  ഫെബ്രുവരി 25ന് വൈകിട്ട് മൂന്നിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗം എം. വിഷ്ണു ഭഗത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ഷാനവാസ്, ശുഭകുമാരി, ജെയിംസ് അലക്‌സാണ്ടര്‍, അഡ്വ ടി എം ബിജു, ഷേര്‍ളി ഗോപിനാഥ്, വി എം മഞ്ജു, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് സ്മിതാ ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date