Skip to main content

*പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു*

കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ മുത്തങ്ങ വന്യജീവി പ്രകൃതി പഠന കേന്ദ്രത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ട്രക്കിങ്, പരിസ്ഥിതി ക്ലാസ്, മ്യൂസിയം സന്ദര്‍ശനം എന്നിവ നടന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ.എ ബാബു, എം.കെ രാഘവന്‍ എന്നിവര്‍  ക്ലാസുകള്‍ നയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എന്‍ അംബിക, ജില്ലാ ശിശുക്ഷേമ സമിതി നിര്‍വാഹക സമിതി അംഗം സി ജയരാജന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി സജിപ്രസാദ്, മനോജ് കുമാര്‍, അധ്യാപകരായ ജസ്റ്റിന്‍ പ്രകാശ് ആര്‍. രേഖ, കെ.കെ രമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

date