Skip to main content

*പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു*

വനിതാ ശിശു വികസന വകുപ്പ് വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ അംഗീകരിച്ച  പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍-ഹോസ്റ്റല്‍-മെസ് ഫീസ് എന്നിവ പദ്ധതി മുഖേന നല്‍കും. 2024-25, 2025-26 വര്‍ഷത്തെ അപേക്ഷകള്‍ മാര്‍ച്ച് 20 വരെ ഓണ്‍ലൈന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും. 

date