*വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും*
വയനാട് എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നാളെ (ഫെബ്രുവരി 26) രാവിലെ 11.30 ന് നിര്‍വഹിക്കും. തലപ്പുഴ എന്‍ജിനീയറിങ് കോളെജില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനാകും. എം.പി പ്രിയങ്ക ഗാന്ധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ വി. പ്രദീപ്, വയനാട് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ വിന്‍സര്‍ രാജ്, പ്രൊഫ. സി. പവന്‍ കുമാര്‍, സ്റ്റാഫ് പ്രതിനിധി സി. എ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, ഷഹിറ ഹുസൈന്‍, പി.ടി.എ പ്രസിഡന്റ് വി.ആര്‍ വിനോദ്, കോളേജ് ചെയര്‍മാന്‍ യു. അഭിനന്ദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments