Skip to main content

കൃഷിയെയും കുടുംബശ്രീ സംരംഭങ്ങളെയും അടുത്തറിയാൻ 'കൈല' യുവസംഘം കഞ്ഞിക്കുഴിയിൽ

കേരളത്തിന്റെ ഭരണരീതി, വികസന അനുഭവങ്ങൾ, സമ്പന്നമായ സാംസ്കാരികപൈതൃകം എന്നിവ അടുത്തറിയുന്നതിനായി കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി (കൈല) സംഘടിപ്പിക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള സംഘം ജില്ലയിലെ കഞ്ഞികുഴി ഗ്രാമ പഞ്ചായത്തിൽ സന്ദർശനം നടത്തി. പഞ്ചായത്തിലെ കൃഷി സ്ഥലവും ഡയറി ഫാമും  ബൊഗേൻവില്ല നഴ്സറിയുമാണ് സംഘം പ്രധാനമായും  സന്ദർശിച്ചത് . 

കേരളത്തിലെ  വിവിധ  ജില്ലകൾ സന്ദർശിച്ച് കേരളത്തെ അറിയുകയും പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് പഠിക്കുകയുമാണ്  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിട്ടുള്ള  32 അംഗ സംഘത്തിന്റെ ലക്ഷ്യം. പബ്ലിക് പോളിസി, സോഷ്യൽ സെക്ടർ, മീഡിയ, റിസർച്ച്, സോഷ്യൽ ഇൻഫ്ലുവൻസർമാർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും സംഘത്തിൽ ഉണ്ടായിരുന്നത്.  ആദ്യം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയ സംഘം  കാർഷിക രീതികളെയും കുടുംബശ്രീ സംരംഭങ്ങളെയും കുറിച്ച് ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

സോഷ്യൽ മീഡിയയിലൂടെ തന്റെ കൃഷിരീതികൾ പങ്കുവെക്കുന്ന വെറൈറ്റി ഫാർമർ എന്നറിയപ്പെടുന്ന സുജിത്തിന്റെ അഞ്ചര ഏക്കർ പച്ചക്കറി കൃഷിയിടം, 25 ലേറെ
പശുക്കളെ വളർത്തി വൈവിധ്യമാർന്ന പാലുൽപ്പന്നങ്ങൾ നിർമ്മിച്ചു വിപണനം നടത്തുന്ന നിള കുടുംബശ്രീ അംഗം സുഭഗയുടെ സൗഭാഗ്യ എന്ന സംരംഭവും പലനിറങ്ങളിൽ വിസ്മയം തീർക്കുന്ന ബൊഗേൻവില്ല നഴ്സറി നടത്തുന്ന പൊന്നിട്ടുശ്ശേരി ശ്യാമ, സിജി ദമ്പതികളുടെ പ്രവർത്തന രീതികളും കണ്ടു സംഘം മനസിലാക്കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ ,  കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്,
കൈല പ്രൊജക്റ്റ്‌ മാനേജർ സി കാർത്തിക് ഗോപാൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ അശ്വിൻ, ജി മുരളി, കെവി വിജിമോൾ പഞ്ചായത്ത് അംഗങ്ങളായ പി മുരളി, വി സോയ, എംകെ സജി , പി അക്ബർ, സജിത ബൈജു , എ രാജം, ഒ എ രജനി, പി.ടി ശശിധരൻ, പി.എസ് ശ്രീലത,
പഞ്ചായത്ത് സെക്രട്ടറി റ്റിഎഫ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി പി രാജീവ്, സിഡിഎസ് ചെയർപേഴ്സൺ സുനിത സുനിൽ ,  വൈസ് ചെയർപേഴ്സൺ മോളി ഭദ്രസേനൻ ,സിഡിഎസ് അംഗങ്ങൾ,, കർഷക കർമ്മസേന കൺവീനർ ജി ഉദയപ്പൻ, അക്കൗണ്ടന്റ് ജയമോൾ, കൈല പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റേഴ്‌സ്  ബിബിൻ ബേബി , അനന്തു കൃഷ്ണൻ , എസ് അശ്വതി, കൈല ജില്ലാ കോ ഓർഡിനേറ്റേഴ്‌സ് അഷ്ടമി സന്തോഷ്‌ , അനന്ദു സുനിൽ, എസ്.എസ് ഫെമിന തുടങ്ങിയവർ സന്ദർശനത്തിൽ  പങ്കെടുത്തു.

date