സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ നവീകരിച്ച എറണാകുളം മേഖലാ ഓഫീസ് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26)
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ നവീകരിച്ച എറണാകുളം മേഖല ഓഫീസിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 26 രാവിലെ 10 ന് നടക്കും. പത്തിപ്പാലം പി ഡബ്ലു ഡി റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മുൻ എം.എൽ. എ. യും കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ എസ് എം ഡി എഫ് സി) ചെയർമാനുമായ ഡോ.സ്റ്റീഫൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുടിശ്ശിക വരുത്തിയ വായ്പക്കാർക്കായി പ്രത്യേക ഇളവുകളോടെ സർക്കാർ അനുവദിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടത്തുന്നതായിരിക്കും. കാലാവധി കഴിഞ്ഞ കുടിശ്ശികയുള്ള വായ്പമേലുള്ള പിഴ പലിശ മുഴുവനായും എഴുതി തള്ളി 2 ശതമാനം മുതൽ 4 ശതമാനം വരെ ക്രമ പലിശ നിരക്കിൽ വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അവസരവുമൊരുക്കും.
കെ എസ് എം ഡി എഫ് സി ഡയറക്ടർ ടി.പി. അബ്ദുൽ അസീസ് അധ്യക്ഷനാവും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബീൻ സമീദ് , മാനേജിങ് ഡയറക്ടർ സി. അബ്ദുൽ മുജീബ്, ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ. സൺദേവ്, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.വിനോദ് കുമാർ, കെഎസ്‌എംഡിഎഫ് സി ഡയറക്ടർമാരായ കെ ടി അബ്ദുറഹ്മാൻ, ടി പി അഷറഫ് , മാജിദ അബ്ദുൽ മജീദ് , അന്നമ്മ രാജു, ജനറൽ മാനേജർ ബി. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും
- Log in to post comments