Post Category
പുല്ലേപ്പടി റെയിൽവേ ഓവർബ്രിഡ്ജിൽ അറ്റകുറ്റപ്പണി രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പുല്ലേപ്പടി റെയിൽവേ ഓവർബ്രിഡ്ജിലെ അടിയന്തര അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഫെബ്രുവരി 26, 27 തീയതികളിൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ രണ്ടു ദിവസങ്ങളിലും രാത്രി 9 മുതൽ പിറ്റേന്ന് രാവിലെ 6 വരെയാണ് പാലം പൂർണ്ണമായും അടച്ചിട്ട് പണികൾ നടത്തുന്നത്. ഈ സമയങ്ങളിൽ ഇതുവഴി വരേണ്ട വാഹനങ്ങൾ ബദൽ റോഡുകളിലൂടെ വഴിതിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു
date
- Log in to post comments