Skip to main content

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം: തിയതി നീട്ടി

2022-23, 2023-2024 വർഷത്തിൽ ബിരുദ തലത്തിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചരണ്ടര ലക്ഷം രൂപയിൽ താഴെ വരുമാനമുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സിഎം പ്രതിഭ പുരസ്‌കാരത്തിന് ഓൺലൈനായി 28 വരെ അപേക്ഷിക്കാം. ഡിഗ്രി/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, വ്യക്തവും പൂർണവുമായ കൺസോളിഡേറ്റഡ് ഡിഗ്രി മാർക്ക് ലിസ്റ്റ്, വിദ്യാർത്ഥിയുടെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം https://cmprathibhapuraskaram.kerala.gov.in വഴി അപേക്ഷിക്കണം. കൂടുതൽവിവരങ്ങൾക്ക്: 9447096580, ഇമെയിൽdcecmscholarship@gmail.com.

പി.എൻ.എക്സ്. 873/2026

date