Skip to main content

ഡയാലിസിസ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 
പ്ലസ് ടു സയന്‍സ്, ഡി.എം.ഇ അംഗീകൃത ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. 2026 ജനുവരി 1നു 36 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. 
താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് 3ന് രാവിലെ 11 മുതൽ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോണ്‍: 0484-2754000

date