ജില്ലാതല പട്ടയമേള 26ന്; 1940 പട്ടയങ്ങള്‍ വിതരണംചെയ്യും
ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന് 10.30ന് സി കേശവന് സ്മാരക ടൗണ്‍ഹാളില്‍. തൃശൂരില്‍ റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുന്ന സംസ്ഥാനതല പട്ടയമേള തത്സമയം പ്രദര്‍ശിപ്പിക്കുന്നതിന് പിന്നാലെ ജില്ലാതല പരിപാടി തുടങ്ങും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ പട്ടയവിതരണം നടത്തും.
കൊല്ലം താലൂക്കില്‍ 1229, പത്തനാപുരം താലൂക്കില്‍ 82, കൊട്ടാരക്കര താലൂക്കില്‍ 27, കുന്നത്തൂര്‍ താലൂക്കില്‍ രണ്ട്, കരുനാഗപ്പള്ളി താലൂക്കില്‍ 70, പുനലൂര്‍ താലൂക്കില്‍ 530 ഉള്‍പ്പെടെ 1940 പട്ടയങ്ങള്‍ വിതരണംചെയ്യും. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ സുനാമി ഫ്ളാറ്റുകളില്‍ താമസിച്ചുവന്നിരുന്ന 1253 ഗുണഭോക്താക്കള്‍ക്ക് കൈവശാനുവാദപത്രിക സാധൂകരിച്ച് പട്ടയംനല്കും. പുനലൂര്‍ താലൂക്കിലെ തിങ്കള്‍ക്കരിക്കം വില്ലേജിലെ അരിപ്പ സമരഭൂമിയിലെ ഭൂപ്രശ്നം പരിഹരിച്ച് 266 പേര്‍ക്കുള്ള പട്ടയം നല്‍കിയിട്ടുണ്ട്.
എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എംഎല്‍എമാരായ എം.നൗഷാദ്, എം.മുകേഷ്, പി.എസ് സുപാല്‍, കോവൂര്‍ കുഞ്ഞുമോന്, ജി.എസ് ജയലാല്‍, സുജിത്ത് വിജയന്‍പിള്ള, പി.സി വിഷ്ണുനാഥ്, സി.ആര് മഹേഷ്, മേയര്‍ എ.കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്.ലതാദേവി, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, എ.ഡി.എം ജി നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments