Skip to main content

ഹെൽത്തി കേരള' ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കാട്ടാക്കടയിൽ നടന്നു

സംസ്ഥാന സർക്കാർ ആയുഷ് ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹെൽത്തി കേരള' ക്യാമ്പയിന്റെയും 'വൈബ് 4 വെൽനസ്' (Vibe 4 Wellness) പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം കാട്ടാക്കടയിൽ നടന്നു. കാട്ടാക്കട ദേവി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
​നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, കാട്ടാക്കട ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ഡി.പി.എം ഡോ. ഗായത്രി ആർ.എസ് സ്വാഗതം ആശംസിച്ചു
കൃത്യമായ വ്യായാമം, ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതശൈലി എന്നിവയിലൂടെ രോഗങ്ങളെ പ്രതിരോധിക്കണമെന്ന സന്ദേശം എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവെച്ചു.
​തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. പ്രിയദർശിനി ചടങ്ങിൽ വിശിഷ്ടാതിഥിയായി. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.ജെ. സുനിത അധ്യക്ഷത വഹിച്ചു. പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. മിനി എസ്.പി, ഹെൽത്തി കേരള ക്യാമ്പയിൻ വിഷയാവതരണം നടത്തി
​ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികൾ പൊതുജന ശ്രദ്ധയാകർഷിച്ചു. ആരോഗ്യ സന്ദേശമുയർത്തി നടന്ന വാക്കത്തോണോടെയാണ് പരിപാടികൾ ആരംഭിച്ചത്. മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പുകൾ, ലാബ് പരിശോധനകൾ, ഔഷധസസ്യ വിതരണം, വിവിധ ബോധവൽക്കരണ പ്രദർശനങ്ങൾ എന്നിവയും ഇതിനോടൊപ്പം നടന്നു.
​ബഡ്‌സ് സ്കൂൾ കുട്ടികളുടെ യോഗ പ്രദർശനം, യോഗ ഡാൻസ് മത്സരം, പാവനാടകം (പപ്പറ്റ് ഷോ), കളരിപ്പയറ്റ് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. വൈകുന്നേരം നടന്ന ജീവനക്കാരുടെ കലാപരിപാടികളോടെയാണ് ക്യാമ്പയിൻ സമാപിച്ചത്.   വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ  ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം ജില്ലയുടെ ഹെൽത്തി കേരള ക്യാമ്പയിൻ കൺവീനറായ ഡോ: ആനന്ദ് കെ. ജി കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു

date