Skip to main content

പി.ജി. മെഡിക്കൽ  പ്രവേശനം: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 28 വൈകുന്നേരം 4 മണിയ്ക്കുള്ളിൽ പ്രവേശനം നേടണം. ഫോൺ: 0471 - 2332120, 2338487.

പി.എൻ.എക്സ്. 878/2026

date