Skip to main content

താൽപര്യപത്രം ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന തേജോമയ ഹോം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുവാൻ താത്പര്യമുള്ള വോക്കേഷനൽ ട്രെയിനിംഗിലും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും പരിചയസമ്പന്നരായ അംഗീകൃത സന്നദ്ധസംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

അപേക്ഷാഫോറം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, 2 വർഷത്തെ പ്രവർത്തന റിപ്പോർട്ട് തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ ഫെബ്രുവരി 27 വൈകിട്ട് 5ന് മുമ്പായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയ സെൽ, വനിതശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2331059, nirbhayacell@gmail.com.

പി.എൻ.എക്സ്. 882/2026

date