Post Category
ഗാർഹികാവശ്യങ്ങൾക്ക് തേക്ക് തടി ലഭിക്കും
പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ആരംഭിക്കുന്നു. വീട് നിർമിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും ഉള്ള വ്യക്തികൾക്ക് 5 ക്യു. മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങാം. ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് മാർച്ച് 4 മുതലും തെന്മല ഡിപ്പോയിൽ നിന്ന് 5 മുതലും കുളത്തുപ്പുഴ ഡിപ്പോയിൽ നിന്ന് 9 മുതലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നേരിട്ട് എത്തി വാങ്ങാം.
പി.എൻ.എക്സ്. 883/2026
date
- Log in to post comments