Skip to main content

യുവജന കമ്മീഷൻ സെമിനാർ: അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് അഞ്ച് , ആറ്  തീയതികളിൽ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് രണ്ട്  വരെ നീട്ടി. യൂത്ത് വെൽബീയിങ് ആൻഡ് ലൈഫ് സ്റ്റൈൽ ട്രാൻസ്ഫർമേഷൻസ്: എമർജിങ് ട്രെൻഡ്‌സ്, പ്രൊസ്പെക്ട്‌സ്, ആൻഡ് ചലഞ്ചസ്' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ 18 നും 40 നും മധ്യേ പ്രായമുള്ള  യുവജനങ്ങൾക്ക് അപേക്ഷിക്കാം. അഅക്കാദമിക - അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ യുവജനങ്ങൾക്ക് മുൻഗണന.  താൽപര്യമുള്ളവർ   ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33) നേരിട്ടോ തപാൽ മുഖേനയോ മാർച്ച് രണ്ടിനകം  അപേക്ഷ സമർപ്പിക്കണം. ഫോൺ : 8086987262, 0471-2308630.

date