പോസിറ്റീവ് പാരന്റിംഗ് കാലഘട്ടത്തിന്റെ ആവശ്യം: എച്ച് സലാം എം.എൽ.എ
കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം അനുദിനം പുനർനിർവചനത്തിനു വിധേയമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ പോസിറ്റീവ് പാരന്റിംഗിന്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് എച്ച്. സലാം എം.എൽ.എ. അഭിപ്രായപ്പെട്ടു. പോസിറ്റീവ് പാരന്റിംഗിന്റെ പ്രാധാന്യത്തെപ്പറ്റി ജില്ല ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച 'സ്മൈൽ 2026' സെമിനാറിന്റെ ഉദ്ഘാടനം ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പോസിറ്റീവ് പാരന്റിംഗിന്റെ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ ജില്ല ആരോഗ്യവകുപ്പ് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. ഗവ. ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുന വർഗ്ഗീസ്, ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. എം. അനന്ത്, ഡോ. കോശി സി പണിക്കർ, ഡോ. പാർവതി പ്രസാദ്, ഡോ. വിപിൻ കെ രവി, ഡോ. കെ.എസ് അനീഷ് , ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥ് എന്നിവർ സംസാരിച്ചു.
തുടർന്നു നടന്ന പാനൽ ചർച്ചയിൽ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. അനില രാജു, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൽ.കെ, ഗായത്രി, തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് ഡോ. ദയ പാസ്കൽ, ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ എം. പ്രവീൺ എന്നിവർ പോസിറ്റീവ് പാരന്റിംഗിന്റെ വിവിധവശങ്ങളെപ്പറ്റി അവതരണങ്ങൾ നടത്തി. രക്ഷിതാക്കളും വിദ്യാർഥികളും സ്കൂൾ കൗൺസലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അടക്കം 800ല്പരം പേർ പരിപാടിയിൽ പങ്കെടുത്തു. പിയർ എജ്യൂക്കേറ്റർമാരായി പരിശീലനം ലഭിച്ച കുട്ടികൾക്കുള്ള കിറ്റുകളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
- Log in to post comments