Skip to main content

അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും

തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്-ഇന്‍-ഫാര്‍മസി (ഹോമിയോ) യിലേക്ക് അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.  അഞ്ച് ഒഴിവുണ്ട്.  ഡിസംബര്‍ 11 ന് രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസറുടെ ചേമ്പറില്‍ അഭിമുഖം നടത്തും.  അംഗീകൃത സര്‍വകലാശാലയുടെ ബി.എച്ച്.എം.എസ് ബിരുദവും, മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ് രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. എം.ഡി (ഹോമിയോ) ബിരുദം അഭിലഷണീയ യോഗ്യതയാണ്.  മണിക്കൂറിന് 500 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 18,000 രൂപ ശമ്പളം നല്‍കും.  ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം ഐരാണിമുട്ടം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ എത്തണം.

പി.എന്‍.എക്‌സ്.5211/17

date