Post Category
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കൂത്തുപറമ്പില്‍ കോള്‍ സെന്റര്‍
പാനൂരില്‍ ആരംഭിച്ച കൂത്തുപറമ്പ് മണ്ഡലം കോള്‍ സെന്റര്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനന്‍ എം എല്‍ എ അധ്യക്ഷനായി. ജനങ്ങള്‍ക്ക് എം.എല്‍.എയുമായി ബന്ധപ്പെടുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമാണ് ഇത്തരം കോള്‍ സെന്ററുകളെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ അറിയുന്നതിനും പരാതി ബോധിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് 04902080645 എന്ന നമ്പറില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ബന്ധപ്പെടാം.
പി.ഹരീന്ദ്രന്‍, പി.കെ പ്രവീണ്‍, രവീന്ദ്രന്‍ കുന്നോത്ത്, കെ ധനഞ്ജയന്‍, കെ.ഇ കുഞ്ഞബ്ദുള്ള, കെ.ടി രാഗേഷ്, കെ.പി യൂസഫ്, കെ രാമചന്ദ്രന്‍, പി ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments