Post Category
പട്ടയം ലഭിച്ചു ; പാറ പുറമ്പോക്കിലെ കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം
കുന്നത്തുനാട് താലൂക്കിലെ അശമന്നൂർ വില്ലേജിൽ പാറ പുറമ്പോക്കിൽ ഉൾപ്പെടുന്ന അഞ്ച് കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് ഇന്നത്തെ പട്ടയമേളയിൽ വിരാമം ആയത്.
സാധാരണഗതിയിൽ പാറ പുറമ്പോക്കിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പട്ടയം അനുവദിക്കാറില്ല. എന്നാൽ എല്ലാവരെയും ഭൂമിയുടെ അവകാശികൾ ആക്കുക എന്ന സർക്കാരിന്റെ നയമാണ് ഇവർക്ക് ആശ്വാസത്തിന്റെ വഴി തുറന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോർട്ട് താലൂക്കിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുകയും അതുവഴി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തത് വഴിയാണ് പ്രശ്നപരിഹാരം ആയത്.
date
- Log in to post comments