ഉന്നത വിദ്യാഭ്യാസ മേഖലക്ക് വലിയ പരിഗണന ലഭിച്ച ഭരണകാലമാണ് പൂർത്തിയാകുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും നവീകരണത്തിനും ഗണ്യമായ പരിഗണന ലഭിച്ച ഭരണകാലമാണ് പൂർത്തിയാകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ ഗവ. പോളിടെക്നിക്ക് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 5.77 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെയും, വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരവും നൽകുന്നതിനായി ആരംഭിക്കുന്ന 1.16 കോടി രൂപയുടെ മിനി ഇൻഡസ്ട്രിയൽ യൂണിറ്റിന്റെ ആദ്യ ഘട്ടത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാരിന്റെ ആദ്യത്തെ നാല് വർഷക്കാലം 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചത്. സാങ്കേതിക കലാലയങ്ങളിൽ തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ നിലനില്‍ക്കുന്ന നൈപുണ്യ അന്തരം നികത്തുന്നതിനും ക്യാമ്പസും ഇന്‍ഡസ്ട്രിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്നവേഷൻ- ഇൻക്യൂബേഷൻ- സ്റ്റാർട്ടപ് അന്തരീഷം വളർത്തിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. എൽദോസ് പി കുന്നപ്പിള്ളില്‍ എം.എൽ.എ അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.പി സിന്റോ, ഉപജില്ലാ വ്യവസായ ഓഫീസര്‍ ജിബിൻ ജോയ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ എം.എൽ.എ സാജു പോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി.സി.പോൾ, കൂവപ്പടി ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻ്റ് ജിജി സെൽവരാജ്, ഗ്രാമപഞ്ചായത്ത് മെമ്പർ സ്റ്റെല്ല സാജു ,പവിഴം ഗ്രൂപ്പ് എം.ഡി എൻ.പി ആന്റണി, കോതമംഗലം ആർ.ഡി.ടി.ഇ ജോയിന്റ് ഡയറക്ടർ സജിന.കെ. പൗലോസ് , കോഴിക്കോട് ആർ.ഡി.ടി.ഇ മുന്‍ ജോയിന്റ് ഡയറക്ടർ ഡോ. കെ.എം രമേശ്, കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആർ ജോയിന്റ് ഡയറക്ടർ കെ.ജി സിനിമോൾ, ഗവ .പോളിടെക്ക്നിക്ക് കളമശ്ശേരി പ്രിൻസിപ്പാൾ ഡോ. ഐജു തോമസ്, പെരുമ്പാവൂർ ഗവ. പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ എൻ.എ മായാബെന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ടി.എം അഷറഫ്, സ്റ്റാഫ് സെക്രട്ടറി പി.കെ നാസർ, കോളേജ് യൂണിയൻ ചെയർമാൻ അബ്ദുള്‍ അമീർ, അസിസ്റ്റന്റ് എൻജിനീയർ മാരായ എം.കെ ജെസിയ, പി.എം ബിനിത, കരാറുകാരായ കെ.പി സണ്ണി, കെ.എസ് സുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments