ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പ്: ഹബ് ഫോര്‍ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.സി പ്രമോട്ടര്‍മാര്‍ക്കായി ഏകദിന വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂജപ്പുര വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ തസ്‌നീം പി.എസ് ഉദ്ഘാടനം ചെയ്തു.
സ്ത്രീ ശാക്തീകരണവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമാക്കി വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സെഷനുകള്‍ നടന്നു. ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസര്‍ ഡോ. എം വി സുനിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സുജ എസ് ജെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.സി പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും അതിലൂടെ ഗ്രാമീണ തലത്തില്‍ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് വേഗം നല്‍കുകയും ചെയ്യുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
- Log in to post comments