Skip to main content

വിമുക്തഭടന്മാർക്ക് റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള വിമുക്തഭടന്മാർക്ക്, റദ്ദായ രജിസ്‌ട്രേഷനുകൾ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കി നൽകുന്നു. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ റദ്ദായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/94 മുതൽ 09/25 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് ഈ പ്രത്യേക അവസരം . ഏപ്രിൽ 30 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

അർഹരായ വിമുക്തഭടന്മാർ പ്രവൃത്തി ദിവസങ്ങളിൽ തങ്ങളുടെ തൊഴിൽ രജിസ്‌ട്രേഷൻ കാർഡുമായി ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടോ, ദൂതൻ മുഖേനയോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477-2245673.

date