Post Category
‘ആരോഗ്യം ആനന്ദം’ ഹെൽത്തി കേരള ക്യാമ്പയിൻ; ജില്ലാ തല ഉദ്ഘാടനം ഫെബ്രുവരി 28ന്
സംസ്ഥാന സർക്കാർ ആയുഷ് വകുപ്പും ജില്ലാ നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്’ ജില്ലാ തല ക്യാമ്പയിൻ ഫെബ്രുവരി 28ന് കലയപുരം മാർ ഇവാനിയോസ് ബഥനി സ്കൂളിൽ സംഘടിപ്പിക്കും. രാവിലെ 10ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ ലതാദേവി അധ്യക്ഷയാകും. എം.പി കൊടിക്കുന്നിൽ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ആയുഷ് വകുപ്പിന്റെ ആയുർവേദം, ഹോമിയോപ്പതി, യോഗ, നാച്ചറോപ്പതി, സിദ്ധ എന്നിവയുടെ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മാസ് യോഗ,രക്ത പരിശോധന, ഗർഭാശയഗള അർബുദ സ്ക്രീനിംഗ്, സ്തനാർബുദ സ്ക്രീനിംഗ്, നേത്ര പരിശോധന, അസ്ഥി സാന്ദ്രത പരിശോധന എന്നിവയും ഉണ്ടായിരിക്കും.
date
- Log in to post comments